കേരളം നടുങ്ങിയ 2018ലെ മഹാ പ്രളയം സിനിമയാകുന്നു 

കൊച്ചി-2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ ഒരുങ്ങുന്നു. 2018 എന്ന ചിത്രം സംവിധാനം ചെയ്യുന്നത് യുവസംവിധായകരില്‍ ശ്രദ്ധേയനായ ജൂഡ് ആന്റണി ജോസഫാണ്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. യുവ നോവലിസ്റ്റ് അഖില്‍ പി. ധര്‍മ്മജന്‍ സഹരചയിതാവാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പൃഥ്വിരാജും ഫഹദ് ഫാസിലും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തിറക്കി.വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, കലൈയരസന്‍, നരേന്‍, ലാല്‍, അജുവര്‍ഗീസ്, ഇന്ദ്രന്‍സ്, തന്‍വി റാം, അപര്‍ണ ബാലമുരളി, ഗൗതമി നായര്‍, ശിവദ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അഖില്‍ ജോര്‍ജ് കാമറയും ചമന്‍ ചാക്കോ എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രം 777 ചാര്‍ലിയിലൂടെ ശ്രദ്ധേയനായ നോബിന്‍ പോള്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 
 

Latest News