ന്യൂദല്‍ഹി- ഖത്തറില്‍ തടങ്കലിലായ ഇന്ത്യക്കാരായ എട്ട് മുന്‍ നാവിക ഉദ്യോഗസ്ഥരെ മോചിപ്പിക്കുന്നതിനും തിരിച്ചയക്കുന്നതിനും ദോഹയിലെ ഇന്ത്യന്‍ എംബസി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് അവിടെ കുടുങ്ങിയതെന്നും ഇക്കാര്യം അറിയാമെന്നും വിദേശമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ഖത്തറിലെ ഇന്ത്യന്‍ എംബസി ഖത്തര്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ പൗരന്മാരുമായി സമ്പര്‍ക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തടങ്കലിലായവര്‍ക്ക് അവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു. കോണ്‍സുലര്‍ സന്ദര്‍ശനത്തിന് വീണ്ടും ഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എംബസിയും മന്ത്രാലയവും കുടുംബങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. എത്രയും പെട്ടെന്ന് മോചിപ്പിതിരിച്ചയക്കാനുമാണ് എംബസി എംബസി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നത്- ബാഗ്ചി പറഞ്ഞു.
ഖത്തര്‍ അമീരി നേവിക്ക് പരിശീലനവും മറ്റ് സേവനങ്ങളും നല്‍കുന്ന സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് ഖത്തറില്‍ ജോലി ചെയ്യുന്ന എട്ട് മുന്‍ ഇന്ത്യന്‍ നേവി ഓഫീസര്‍മാരാണ് കസ്റ്റഡിയിലായത്. ഇവരുടെ തടങ്കല്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചെങ്കിലും മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്കെതിരായ കുറ്റങ്ങളെ കുറിച്ച് ഒരു വിവരവുമില്ല.
മുന്‍ നേവി ഉദ്യോഗസ്ഥര്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഖത്തര്‍ പ്രതിരോധം, സുരക്ഷ, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ 'പ്രാദേശിക ബിസിനസ്സ് പങ്കാളി' എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്.
ഗ്രൂപ്പിന്റെ സിഇഒ ആയ ഖമീസ് അല്‍ അജ്മി റോയല്‍ ഒമാന്‍ എയര്‍ഫോഴ്‌സിന്റെ വിരമിച്ച സ്‌ക്വാഡ്രണ്‍ ലീഡറാണ്.






