ചുളുവില്‍ പണമുണ്ടാക്കാന്‍  ഞാനില്ല-പാര്‍വതി 

മലയാളത്തിലെ യുവനടിമാരില്‍ നിലപാടുകളാല്‍ ശ്രദ്ധിക്കപ്പെടുന്ന താരമാണ്  പാര്‍വതി. ഏറ്റവുമൊടുവില്‍ ദല്‍ഹിയില്‍ അവാര്‍ഡ് ദാന വേളയിലും ഇത് പ്രകടമായി. പാര്‍വതിയുടെ അഭിപ്രായങ്ങല്‍ പലപ്പോഴും വിവാദമാകാറുണ്ട്. കഴിഞ്ഞ വര്‍ഷം മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതോടെയാണ് പാര്‍വതിക്കെതിരെ ആരാധകര്‍ തിരിഞ്ഞത്. മലയാളത്തില്‍ മാത്രമല്ല, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലും പാര്‍വതി അഭിനയിച്ചിട്ടുണ്ട്. 
 റീമേക്ക് ചിത്രങ്ങളില്‍ ഇനി മുതല്‍ താന്‍ അഭിനയിക്കില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പാര്‍വതി. അധികം അധ്വാനിക്കാതെ കാശ് വാരാന്‍ പറ്റിയ പരിപാടിയാണ് റീമേക്ക് സിനിമകളെന്നാണ് പാര്‍വതി പറയുന്നത്. ബാംഗ്ലൂര്‍ഡെയ്‌സും ബോര്‍ഡിഗാര്‍ഡും ദൃശ്യവുമെല്ലാം അങ്ങനെ ഭാഷ മാറി കാശു വാരിയ ചിത്രങ്ങളാണെന്ന് പാര്‍വതി പറയുന്നു. 
 ഒരു ഭാഷയില്‍ ആ ചിത്രം ഹിറ്റായാല്‍ പിന്നീട് മറ്റ് ഭാഷകളിലേക്കും എടുക്കുന്നു. എന്നാല്‍, ഒരേ കഥാപാത്രത്തെ അഭിനേതാക്കള്‍ക്ക് തുടര്‍ച്ചയായി അഭിനയിക്കേണ്ടി വരുന്നു. ഇത് കൂടുതല്‍ ബോറടിപ്പിക്കുകയേ ഉള്ളു. ഇനി ഒരിക്കല്‍ കൂടി ബാംഗ്ലൂര്‍ഡേയ്‌സിലെ സേറയെ അവതരിപ്പിക്കാന്‍ തനിക്ക് കഴിയില്ലെന്ന് ് പാര്‍വതി  വ്യക്തമാക്കി. 

Latest News