എല്ലാം നശിപ്പിച്ചത് അ്ഛന്‍ -കനക 

വിയറ്റ്‌നാം കോളനി പോലൊരു ഹിറ്റ് ചിത്രത്തില്‍ ലാലേട്ടന്റെ നായികയായെത്തിയ കനകയെ മലയാളികള്‍ മറക്കുന്നതെങ്ങിനെ? പാതിരാവായി നേരം ന്നെ പാട്ട് സീന്‍ മാത്രം മതി ഈ അഭിനേത്രിയെ എന്നും സ്മരിക്കാന്‍. മലയാളത്തില്‍ ഒരു കാലത്ത് മിന്നിത്തിളങ്ങിയ നടിയായിരുന്നു കനക. എന്നാല്‍, പിന്നീട് അവസരങ്ങളെല്ലാം കുറഞ്ഞതോടെ താരത്തിന് സിനിമയെന്ന മോഹം അവസാനിക്കുകയായിരുന്നു. എല്ലാവരേയും ദുഖിപ്പിച്ച വാര്‍ത്തകളും ചിത്രങ്ങളുമാണ് പില്‍ക്കാലത്ത് പ്രചരിച്ചത്. 
എന്തുകൊണ്ടാണ് സിനിമയില്‍ നിന്നും താന്‍ ഒഴിവായതെന്ന് കനക പറയുന്നു. ഒരു തമിഴ്  മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കനക തന്റെ കുടുംബജീവിതത്തിലെ ദുരനുഭവങ്ങള്‍ പങ്കു വച്ചത്.
 സ്വന്തം പിതാവ് താന്‍ മരിച്ചു എന്നു വരെ  പ്രചരിപ്പിച്ചതായി നടി പറയുന്നു. തനിക്ക് മാനസിക രോഗമുണ്ടെന്ന വാര്‍ത്ത പരത്തിയതും സ്വന്തം അച്ഛന്‍ ദേവദാസ് ആണെന്നാണ് നടി പറയുന്നത്. താന്‍ മയക്കുമരുന്നിനും അടിമയാണെന്നു കുപ്രചാരണം നടത്തി. അമ്മ മോശം സ്ത്രീയാണെന്നും പറഞ്ഞു. താലി കെട്ടിയ പെണ്ണിനെ മോശക്കാരിയാക്കിയ വ്യക്തി സ്വന്തം മകളെ മനോരോഗിയാക്കിയതില്‍ അത്ഭുതമില്ല.   അമ്മയോടു തനിക്കു വല്ലാത്ത അടുപ്പമായിരുന്നു. ഇപ്പോഴും സഹനടിയായും നായകന്റെ അമ്മയായും ചേച്ചിയായും തനിക്കു വേഷം ലഭിക്കും. എന്നാല്‍ താല്‍പര്യമില്ലെന്ന് കനക പറഞ്ഞു. 

Latest News