ഐഫോൺ ഘടകങ്ങൾ: 45,000 നിയമനത്തിന് ടാറ്റ ഒരുങ്ങുന്നു

ഐഫോൺ ഘടകങ്ങൾ നിർമിക്കുന്ന ഹൊസൂരിലെ ഇലക്‌ട്രോണിക് ഫാക്ടറിയിൽ 45,000 ജീവനക്കാരെ നിയമിക്കാൻ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്. ആപ്പിളിൽ നിന്ന് കൂടുതൽ ബിസിനസ് നേടാനാണ് നീക്കം നടക്കുന്നതെന്ന്. ഹൊസൂർ പ്ലാന്റ് അടുത്ത 18-24 മാസത്തിനുള്ളിൽ 45000 സ്ത്രീകളെ നിയമിക്കുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
നിലവിൽ, ഫാക്ടറിയിൽ 10,000 തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. 
എന്നാൽ ടാറ്റയും ആപ്പിളും ഹൊസൂരിൽ തങ്ങളുടെ നിയമന പദ്ധതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഹൊസൂർ പ്ലാന്റിലെ സ്ത്രീ തൊഴിലാളികൾക്ക് 16,000 രൂപയിലധികം മൊത്ത ശമ്പളം ലഭിക്കുന്നുവെന്നും ഇത് സാധാരണ വേതനത്തേക്കാൾ 40 ശതമാനം കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
തൊഴിലാളികൾക്ക് കാമ്പസിനുള്ളിൽ ഭക്ഷണവും താമസ സൗകര്യവും ലഭിക്കും. 
തൊഴിലാളികൾക്ക് പരിശീലനവും വിദ്യാഭ്യാസവും നൽകാനും ടാറ്റ പദ്ധതിയിടുന്നുണ്ട്. ഇന്ത്യയിൽ ഐഫോണുകൾ അസംബിൾ ചെയ്യുന്നതിനായി ഇലക്‌ട്രോണിക്‌സ് നിർമാണ സംയുക്ത സംരംഭം സ്ഥാപിക്കാൻ ടാറ്റ ഗ്രൂപ്പ് വിസ്‌ട്രോണുമായി ചർച്ച നടത്തുന്നുമുണ്ട്.

Latest News