തുറൈഫ്- സൗദിയിലെ തുറൈഫില്‍ ശക്തമായ ഇടിമിന്നലും മഴയും ബുധനാഴ്ച്ച വൈകുന്നേരം നാല് മണിയോടെ ആരംഭിച്ച കാറ്റും തുടര്‍ന്ന് ഇടിമിന്നലും മഴയും രാത്രി പലതവണ ആവര്‍ത്തിച്ചു.
ശക്തമായ മിന്നലായിരുന്നു. നഗരത്തിലും സമീപ പ്രദേശങ്ങളായ വഅദ ശെമാല്, ഹമ്മാദ്, ഹസ്മുല്‍ ജലാമീദ് തുടങ്ങി എല്ലായിടത്തും സാമാന്യം നല്ല മഴ വര്‍ഷിച്ചു.
മരുഭൂമിയില്‍ ചിലയിടങ്ങളില്‍ വെള്ളം കെട്ടി നില്ക്കുന്ന വലിയ കുഴികള്‍ രൂപപ്പെട്ടിട്ടിട്ടുണ്ട്.
മഴയും ഇടിയും മിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ അധികൃതര്‍ നേരത്തെ തന്നെ അറിയിപ്പ് നല്‍കിയിരുന്നു. ഇനിയും ഏതാനും ദിവസങ്ങള്‍ മഴക്കുള്ള സാധ്യതയുണ്ടന്ന് അറിയിപ്പുണ്ട്. തുററൈഫില്‍ ദിനേന തണുപ്പും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു.






