പലിശ നിരക്കുകള്‍ ഉയര്‍ത്തി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

ദോഹ-പലിശ നിരക്കുകള്‍ ഉയര്‍ത്തി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്. ഡെപ്പോസിറ്റ് നിരക്കില്‍ 75 ബേസിസ് പോയന്റുകള്‍ ഉയര്‍ത്തി 4.5 ശതമാനമായും റിപ്പോ നിരക്ക് 75 ബേസിസ് പോയന്റുകള്‍ ഉയര്‍ത്തി 4.75 ശതമാനമായും വായ്പ നിരക്കില്‍ 50 ബേസിസ് പോയന്റുകള്‍ ഉയര്‍ത്തി അഞ്ച് ശതമാനമായുമാണ് പലിശ നിരക്ക് ഉയര്‍ത്തിയത്. മേഖലയിലേയും അന്താരാഷ്ട്ര രംഗത്തേയും സാമ്പത്തിക ചലനങ്ങള്‍ക്കനുസരിച്ചാണ് പലിശ നിരക്ക് ഉയര്‍ത്തിയതെന്നും പുതിയ നിരക്കുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

 

Tags

Latest News