വഴക്കിട്ട ശേഷം മരിക്കാന്‍ പോകുന്നതായി  സഫ്വ റാഷിദിന്  സന്ദേശം അയച്ചു 

മലപ്പുറം-കോട്ടക്കല്‍ ചെട്ടിയാംകിണറില്‍ അമ്മയെയും രണ്ട് പെണ്‍മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ കുടുംബപ്രശ്‌നമെന്ന് നിഗമനം. നാംകുന്നത്ത് റാഷിദ് അലിയുടെ ഭാര്യ സഫ്വ(26), മക്കളായ ഫാത്തിമ മര്‍സീഹ(4), മറിയം(1) എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റാഷിദ് അലിയാണ് ഇവരുടെ മരണ വിവരം നാട്ടുകാരെയും പോലീസിനെയും അറിയിച്ചത്.
കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു സഫ്വയുടെ മൃതദേഹം. മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം. ഇന്നലെ രാത്രി സഫ്വയും മക്കളും ഒരു മുറിയിലും റാഷിദ് മറ്റൊരു മുറിയിലുമാണ് ഉറങ്ങാന്‍ കിടന്നത്. സഫ്വയും റാഷിദ് അലിയുമായി വഴക്കുണ്ടായതായി ബന്ധുക്കള്‍ പറയുന്നു. പുലര്‍ച്ചെ മൂന്നിന് താന്‍ മരിക്കാന്‍ പോകുന്നതായി സഫ്വ റാഷിദിന് സന്ദേശം അയച്ചിരുന്നു. അഞ്ച് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന റാഷിദ് ആറ് മാസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്.
 

Latest News