ജിദ്ദ- ജിദ്ദയിലെ സാമൂഹിക പ്രവര്‍ത്തകനും മുന്‍ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാനുമായ സലാഹ് കാരാടന്റെ പിതാവ് തിരൂരങ്ങാടി സ്വദേശി കാരാടന്‍ മൊയ്തീന്‍ ഹാജി (93) നിര്യാതനായി.
തിരൂരങ്ങാടി യത്തീംഖാന പ്രവര്‍ത്തക സമിതി അംഗം, മുനിസിപ്പല്‍ പതിനൊന്നാം ഡിവിഷന്‍ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
1921 മലബാര്‍ കലാപത്തില്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റു മരിച്ച കാരാടന്‍ മൊയ്തീന്റെ പേരമകനാണ്.
ഭാര്യ: പരേതയായ പുള്ളാട്ട് ഫാത്തിമ, ഹാജറ കൊടിഞ്ഞി.
മറ്റു മക്കള്‍: ഖദീജ, സമദ് കാരാടന്‍ (മുസ്ലിം ലീഗ് എട്ടാം ഡിവിഷന്‍ പ്രസിഡന്റ്), ഇബ്ബു കാരാടന്‍, ആസ്യ.
മരുമക്കള്‍: എം.എന്‍. മുഹമ്മദലി ഹാജി, തടത്തില്‍ അഹമ്മദ് കോയ ഹാജി, സുഹ്‌റ സമദ്, നസീം സലാഹ്, റസിയ ഇബ്ബു.






