Sorry, you need to enable JavaScript to visit this website.

കേരളത്തില്‍  ഇന്ന് ഇടിയോട്  കൂടിയ വ്യാപകമഴ

കൊച്ചി- കേരളത്തില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാദ്ധ്യത. തുലാവര്‍ഷത്തിന്റെ ഭാഗമായുള്ള ഇടിയോടുകൂടിയ മഴയായിരിക്കും ലഭിക്കുക. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തമിഴ്‌നാട് തീരത്തുള്ള ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാവും. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും. 
കോഴിക്കോട് ഉള്‍പ്പടെയുള്ള പല ജില്ലകളിലും ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്. കോഴിക്കോട്ടെ മലയോര മേഖലകളിലാണ് ഇന്നലെ കനത്ത മഴ ലഭിച്ചത്. ഇടിമിന്നലില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു.
തമിഴ്‌നാട്ടില്‍ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയ്ക്ക് അല്‍പം ശമനം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും മഴമുന്നറിയിപ്പുണ്ട്. ഏഴ് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്നും അവധി നല്‍കിയിട്ടുണ്ട്. ചെന്നൈ നഗരത്തിന് ചുറ്റുമുള്ള നിരവധി പ്രദേശങ്ങളില്‍ നിന്ന് വെള്ളം പൂര്‍ണമായും ഇറങ്ങിയിട്ടില്ല. വെള്ളം പമ്പുചെയ്ത് നീക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ വൈദ്യുതാഘാതമേറ്റും ഒരു സ്ത്രീ മതിലിടിഞ്ഞുവീണുമാണ് മരിച്ചത്.


            


 

Latest News