വോട്ടു ചെയ്യാത്തവരെ കയ്യുംകാലും കെട്ടി ബിജെപിക്ക് വോട്ടു ചെയ്യിപ്പിക്കണമെന്ന് യെദിയൂരപ്പ

ബംഗളുരു- കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിച്ചതോടെ വോട്ടര്‍മാര്‍ക്ക് ബിജെപിയുടെ ഭീഷണി. വോട്ടു ചെയ്യാത്തവരെ കയ്യും കാലും കെട്ടി ബിജെപിക്ക് വോട്ടു ചെയ്യിപ്പിക്കണമെന്നാണ് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി എസ് യെദിയൂരപ്പയുടെ ആഹ്വാനം. കഴിഞ്ഞ ദിവസം ബെലഗാവിയില്‍ ബിജെപിക്കു വേണ്ടി തെരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നതിനിടെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

പരാജയ ഭീതിയില്‍ വിറളിപൂണ്ടാണ് ബിജെപി ഇത്തരത്തിലുള്ള ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ജനാധിപത്യത്തോടുള്ള ഈ അവഹേളനവും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നതും ബിജെപിയെ നിലംപരിശാക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല ട്വീറ്ററിലൂടെ പ്രതികരിച്ചു.
 

Latest News