Sorry, you need to enable JavaScript to visit this website.

ഫഹദും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം വരുന്നു 

കൊച്ചി-മലയാളത്തിന്റെ യുവതാരങ്ങളായ ഫഹദ് ഫാസിലും പൃഥ്വിരാജും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നാളെയുണ്ടാകും. ഏറെ കാത്തിരുന്ന പ്രഖ്യാപനം നാളെ എന്ന് കുറിച്ചുകൊണ്ട് ഇരുവരുടെയും ചിത്രങ്ങളുമായുള്ള പോസ്റ്റര്‍ പുറത്തിറങ്ങി. വിനീത് ശ്രീനിവാസന്‍, ടൊവിനോ തോമസ്, നരേന്‍. ആസിഫ് അലി തുടങ്ങി നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ പങ്കുവച്ചു.മലയന്‍കുഞ്ഞ്, വിക്രം എന്നീ ചിത്രങ്ങളാണ് ഫഹദിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. പുഷ്പ 2, ഓടും കുതിര ചാടും കുതിര, ധൂമം, ഹനുമാന്‍ ഗിയര്‍ എന്നീ ചിത്രങ്ങളാണ് ഫഹദിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത തീര്‍പ്പ് ആണ് പൃഥ്വിരാജിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഷാജി കൈലാസ് ചിത്രം കാപ്പയാണ്  ഉടന്‍ റിലീസ് ചെയ്യുന്ന പൃഥ്വിരാജ് ചിത്രം. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. വിലായത്ത് ബുദ്ധ, സലാര്‍, ഖലീഫ, ആടുജീവിതം, എമ്പുരാന്‍, കാളിയന്‍, ഗോള്‍ഡ് തുടങ്ങിയ ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി പ്രഖ്യാപിച്ചിട്ടുള്ളത്.
 

Latest News