യു.എ.ഇയില്‍ ഒരു മാസത്തെ  ശമ്പളം ബോണസ്

ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍

അബുദാബി- രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്‌യാന്റെ നൂറാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന യു.എ.ഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു മാസത്തെ അടിസ്ഥാന ശമ്പളം ബോണസായി ലഭിക്കും. 
പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ ശനിയാഴ്ചയാണ് ബോണസ് നല്‍കാന്‍ ഉത്തരവിട്ടത്. മൊത്തം 160 കോടി ദിര്‍ഹമാണ് ഈദുല്‍ ഫിത്‌റിന് മുമ്പ് ജീവനക്കാര്‍ക്കായി നല്‍കുക. 
കുറഞ്ഞത് 5000 ദിര്‍ഹവും പരമാവധി 50000 ദിര്‍ഹവും  ഈദുല്‍ ഫിത്‌റിന് മുമ്പ് ബോണസായി നല്‍കാന്‍ ദുബായ് സര്‍ക്കാര്‍ തീരുമാനിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ഉത്തരവിട്ടത്. 
 

Latest News