മോസ്‌കോ- റഷ്യയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രകടനം നടത്തിയ 350 പേര്‍ അറസ്റ്റില്‍. തലസ്ഥാനമായ മോസ്‌കോയില്‍ അനുമതിയില്ലാതെ നടന്ന പ്രകടനത്തിനുനേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധ പ്രകടനം നടന്നു.
പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് കര്‍ശന നിലപാട് സ്വീകരിച്ചതിനുപിന്നാലെ പ്രതിപക്ഷ നേതാക്കളായ അലക്‌സി നവാല്‍നി, നിക്കൊളായി ല്യാസ്‌കിന്‍ എന്നിവരടക്കമുള്ളവരെ അറസ്റ്റ് ചെയ്തു.
റഷ്യന്‍ പ്രസിഡന്റിന്റെ നാലാമൂഴം ഉദ്ഘാടനത്തിന് രണ്ട് ദിവസം ബാക്കിനില്‍ക്കെയാണ് അലക്‌സി നവാല്‍നി ദേശവ്യാപക പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തത്.