ദുബായ്- ആഗോളതലത്തില്‍ വിദേശ നിക്ഷേപ (എഫ്.ഡി.ഐ) ത്തില്‍ ഒന്നാം റാങ്ക് നിലനിര്‍ത്തി ദുബായ്. 2022 ലെ ആദ്യ ആറ് മാസങ്ങളില്‍ 492 എഫ്.ഡി.ഐ പദ്ധതികളാണ് ദുബായിലെത്തിയത്. 2021 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഒരു ശതമാനം വര്‍ധനവാണിതെന്ന് ദുബായ് ഇക്കണോമി ആന്‍ഡ് ടൂറിസം വകുപ്പ് (ഡി.ഇ.ടി) പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രമുഖ ഓണ്‍ലൈന്‍ ഡാറ്റാബേസായ ഫിനാന്‍ഷ്യല്‍ ടൈംസ് ലിമിറ്റഡിന്റെ 'എഫ്ഡിഐ മാര്‍ക്കറ്റ്‌സ്' അനുസരിച്ച് ഈ വര്‍ഷം ഇതേ കാലയളവില്‍ ഗ്രീന്‍ഫീല്‍ഡ് എഫ്ഡിഐ പദ്ധതികള്‍ ആകര്‍ഷിക്കുന്നതില്‍ ദുബായ് ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്താണ്. ദുബായ് എഫ്ഡിഐ മോണിറ്ററില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് ഡിഇടി സ്ഥാപനമായ ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് ഡെവലപ്‌മെന്റ് ഏജന്‍സി (ദുബായ് എഫ്ഡിഐ) പറയുന്നതനുസരിച്ച്, ഈ കാലയളവില്‍ ദുബായുടെ എഫ്ഡിഐ പദ്ധതികളുടെ 56 ശതമാനം വിഹിതം ഗ്രീന്‍ഫീല്‍ഡ് പ്രോജക്ടുകള്‍ക്ക് ലഭിച്ചു.