14 ലക്ഷം രൂപ നിറച്ച എ.ടി.എം പിഴുതുകൊണ്ടു പോയി

ജയ്പൂര്‍- രാജസ്ഥാനില്‍ 14 ലക്ഷം രൂപ നിറച്ച എ.ടി.എം മെഷീന്‍ മോഷണം പോയി. കോട്പുട്‌ലി ടൗണിലുള്ള എടിഎമ്മാണ് അഞ്ചംഗ സംഘം കവര്‍ന്നത്.
ജയ്പൂര്‍ ദല്‍ഹി ദേശീയ പാതയില്‍ സ്ഥാപിച്ച സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം മെഷീനാണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കള്ളന്‍മാര്‍ മൊത്തത്തില്‍ കവര്‍ന്നതെന്ന് കോട്പുട്‌ലി പോലീസ് എസ്‌ഐ രവീന്ദ്രകുമാര്‍ പറഞ്ഞു.

സംഭവത്തില്‍ കേസ് എടുത്തതായും മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചു.

 

Latest News