കായംകുളത്ത് ലഹരി മരുന്നുമായി കുപ്രസിദ്ധ ഗുണ്ടയും പെണ്‍സുഹൃത്തും അറസ്റ്റില്‍

ആലപ്പുഴ- കായംകുളത്ത് 3.01 ഗ്രാം എം ഡി എം എയുമായി കുപ്രസിദ്ധ ഗുണ്ട പെരിങ്ങാല ദേശത്തിനകം കണ്ടിശ്ശേരി തെക്കതില്‍ വീട്ടില്‍ മുഹമ്മദ് കുഞ്ഞ് (കലം അനി31), പെണ്‍സുഹൃത്ത് കൃഷ്ണപുരം കാപ്പില്‍മേക്ക് തെക്കടത്ത് കിഴക്കതില്‍ വീട്ടില്‍ ഷംന (30) എന്നിവര്‍ പോലീസ് പിടിയിലായി.
ഉച്ചക്ക് 2.45 ഓടെ കൃഷപുരം മേനാത്തേരി ക്ഷേത്രത്തിന് തെക്ക് വശത്ത് വച്ചാണ് ഇവര്‍ പിടിയിലായത്.

മുഹമ്മദ് കുഞ്ഞ് ധരിച്ചിരുന്ന വസ്ത്രത്തില്‍ നിന്നും 1.13 ഗ്രാമും ഷംന ധരിച്ചിരുന്ന വസ്ത്രത്തില്‍ നിന്നും 1.02 ഗ്രാമും, ഇരുവരും സഞ്ചരിച്ച കാറില്‍ നിന്നും 0.86 ഗ്രാം എം ഡി എം എയും കണ്ടെടുത്തു.

ആലപ്പുഴ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. ബിനുകുമാറിന്റെയും കായംകുളം ഡി.വൈ.എസ്.പി. അലക്‌സ് ബേബിയുടെയും മേല്‍നോട്ടത്തില്‍ ഡാന്‍സാഫ് ടീമംഗങ്ങളായ എസ്.ഐ സന്തോഷ്, എസ്.ഐ ഇല്യാസ്, പോലീസ് ഉദ്യോഗസ്ഥരായ ഷാഫി, ഹരികൃഷ്ണന്‍, അനസ്, രതീഷ്, റസീന എന്നിവരും കായംകുളം പോലീസ് സ്‌റ്റേഷന്‍ എസ്.ഐ ഉദയകുമാര്‍ , എ.എസ്.ഐ. ഉദയകുമാര്‍.ആര്‍, പോലീസുകാരായ അരുണ്‍, റെജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

Latest News