ദോഹ-ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന് ഫിഫ 2022 ന്റെ ഔദ്യോഗിക മാച്ച് ബോള്‍ രിഹ്‌ല സമ്മാനിച്ചു. ഖത്തര്‍ 22ലെ മാര്‍ക്കറ്റിംഗ് റിലേഷന്‍ ഡയറക്ടര്‍ ഹസ്സന്‍ റബീഅ അല്‍ കുവാരി, ഖത്തര്‍ ടൂറിസം അതോറിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ബെര്‍ത്തോള്‍ഡ് ട്രെങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് സമ്മാനിച്ചത്. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി എന്‍ ബാബു രാജന്‍ ഔദ്യോഗിക മാച്ച് ബോള്‍ രിഹ് ല ഏറ്റുവാങ്ങി.
ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാര്‍ക്കുള്ള വലിയ ബഹുമതിയും ആദരവുമാണിത്.