ലോകപ്പിന്റെ ഉജ്ജ്വല നിറങ്ങളില്‍ അണിഞ്ഞൊരുങ്ങി ഖത്തര്‍ മെട്രോ സ്‌റ്റേഷനുകള്‍

ദോഹ- ലോകകപ്പിനായി രാജ്യത്തേക്കെത്തുന്ന ഫുട്‌ബോള്‍ ആരാധകരെ സ്വാഗതം ചെയ്യാനായി ലോകപ്പിന്റെ ഉജ്ജ്വലമായ നിറങ്ങളില്‍ അണിഞ്ഞൊരുങ്ങി മെട്രോ സ്‌റ്റേഷനുകള്‍. രാജ്യത്തെ 37 മെട്രോ സ്‌റ്റേഷനുകളും സന്ദര്‍ശകരെ സ്വീകരിക്കാന്‍ പൂര്‍ണസജ്ജമാണ്.
നവംബര്‍ ഒന്നു മുതലാണ് അന്താരാഷ്ട്ര ഫുട്‌ബോള്‍ ആരാധകര്‍ ഹയ്യാ കാര്‍ഡുമായി ഖത്തറിലെത്തി തുടങ്ങുക. ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ആരാധകരെ സ്വാഗതം ചെയ്യുന്നതിനായി കാത്തിരിക്കുകയാണ് ദോഹാ മെട്രോ സ്‌റ്റേഷനുകളെന്ന് ഖത്തര്‍ റെയില്‍ ട്വീറ്റ് ചെയ്തു.

 

Latest News