ഉമ്മന്‍ ചാണ്ടി വിദഗ്ധ ചികിത്സക്ക് ജര്‍മനിയിലേക്ക്

ആലുവ- മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി വിദഗ്ധ ചികിത്സക്കായി ജര്‍മനിയിലേക്ക്. ബര്‍ലിനിലെ ചാരെറ്റി മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലാണ് ചികിത്സ. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കല്‍ സര്‍വകലാശാല ആശുപത്രികളില്‍ ഒന്നാണിത്. ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പടരുന്നതിനിടെയാണ് അദ്ദേഹം ജര്‍മനിയിലേക്കു പോകുന്നത്. രാജഗിരി ആശുപത്രിയിലെ ചികിത്സക്കു ശേഷം വിശ്രമത്തിലാണ് ഉമ്മന്‍ചാണ്ടി.

വ്യാഴാഴ്ചയ്ക്കു മുമ്പ് അദ്ദേഹം ജര്‍മനിയിലേക്കു പോകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ ചെലവ് പാര്‍ട്ടി വഹിക്കും. മക്കളായ മറിയ ഉമ്മനും ചാണ്ടി ഉമ്മനും അദ്ദേഹത്തെ അനുഗമിക്കും. തൊണ്ടയിലെ അസ്വസ്ഥതമൂലം 2019ല്‍ ഉമ്മന്‍ ചാണ്ടി അമേരിക്കയില്‍ ചികിത്സ തേടിയിരുന്നു.

 

Latest News