Sorry, you need to enable JavaScript to visit this website.

താരസുന്ദരി സാമന്തയുടെ അസുഖം ചികിത്സിച്ചു ഭേദമാക്കാനാവുമോ? 

ഹൈദരാബാദ്- തെന്നിന്ത്യന്‍ താരസുന്ദരി സാമന്തയ്ക്ക് മയോസൈറ്റിസ്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് രോഗബാധയെക്കുറിച്ച് ആരാധകരെ അറിയിച്ചത്. ആശുപത്രിയില്‍ നിന്നുള്ള ചിത്രത്തിനൊപ്പം വൈകാരികമായ കുറിപ്പിലൂടെയാണ് താരം രോഗവിവരം പങ്കുവച്ചത്. മയോസൈറ്റിസ് എന്നു പറയുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് സാമന്തയെ ബാധിച്ചത്. ശരീരത്തിലെ മസിലുകളെ ദുര്‍ബലപ്പെടുത്തുന്ന അസുഖമാണിത്. തുടര്‍ന്ന് ശരീരത്തിലെ പലഭാഗങ്ങളിലും കടുത്ത വേദന അനുഭവപ്പെടും. രോഗം പെട്ടെന്ന് ഭേദമാവട്ടെയെന്ന് മെഗാ സ്റ്റാര്‍ ചിരഞ്ജീവി ആശംസിച്ചു. 

സാമന്ത വാക്കുകള്‍: 
യശോദ ട്രെയിലറിനോടുള്ള നിങ്ങളുടെ പ്രതികരണം ഏറെ സന്തോഷം തരുന്നതാണ്. നിങ്ങള്‍ നല്‍കുന്ന ഈ സ്‌നേഹവും ബന്ധവുമാണ് ജീവിതം എന്നെ കൊണ്ടെത്തിക്കുന്ന അവസാനിക്കാത്തെ വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് നല്‍കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് എനിക്ക് ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ മയോസൈറ്റിസ് പിടിപെട്ടു. രോഗം ഭേദമായതിനു ശേഷം നിങ്ങളുമായി പങ്കു വെക്കാം  എന്ന പ്രതീക്ഷയിലായിരുന്നു ഞാന്‍. പക്ഷേ ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ സമയമെടുക്കുകയാണ്. എപ്പോഴും നമ്മളെ കരുത്തയായി കാണിക്കേണ്ടതില്ലെന്ന് ഞാന്‍ പതിയെ മനസിലാക്കുകയാണ്. ഈ അവസ്ഥയെ അംഗീകരിക്കാനാണ് ഞാന്‍ ഇപ്പോഴും പ്രയാസപ്പെടുന്നത്. വൈകാതെ പെട്ടെന്ന് രോഗത്തില്‍ നിന്ന് പൂര്‍ണ മുക്തി നേടാനാകും എന്ന ഉറപ്പിലാണ് ഡോക്ടര്‍മാര്‍. എനിക്ക് നല്ല ദിവസങ്ങളും വളരെ മോശം ദിവസങ്ങളുമുണ്ടായി. ശാരീരികമായും വൈകാരികമായും. ഇനി ഒരു ദിവസം കൂടി ഇത് സഹിക്കാന്‍ എനിക്കാവില്ല എന്നുവരെ തോന്നി. എങ്ങനെയോ ആ നിമിഷത്തെ പിന്നിട്ടു. രോഗം ഭേദമാകുന്നതിന് ഒരു ദിവസം കൂടി അടുത്തു എന്നാണ് കരുതുന്നത്. ഐലവ് യു... ഇതും കടന്നു പോകും.

Latest News