രണ്ട് വനിതകള്‍ ഒരു മണിക്കൂറോളം മെഡിക്കല്‍ കോളേജ് ലിഫ്റ്റില്‍ കുടുങ്ങി

തൂത്തുക്കുടി- തമിഴ്‌നാട്ടിലെ തൂത്തുക്കുടി മെഡിക്കല്‍ കോളേജില്‍ ലിഫ്റ്റില്‍ കുടുങ്ങിയ രണ്ട് സ്ത്രീകളെ ഒരു മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി. ആശുപത്രി അധികൃതര്‍ അഗ്നിശമന സേനയെ വിളിച്ച ശേഷമാണ് സ്ത്രീകളെ പുറത്തിറക്കാനായത്.
കാമ്പസിലെ മെഡിക്കല്‍ പരിശോധനാ വിഭാഗം പ്രവര്‍ത്തിക്കുന്ന താഴത്തെ നിലയില്‍ എത്തിയപ്പോഴാണ് ലിഫ്റ്റ് തകരാറായതും രണ്ട് ജീവനക്കാരികള്‍ കുടുങ്ങിയതും. ഇവര്‍ നിലവിളിച്ചതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ഒരു മണിക്കൂറായിട്ടും വിജയിക്കാത്തതിനെ തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സിനെ വിളിച്ചത്. കാല്‍ മണിക്കൂറിനകം അഗ്നിശമന സേന സ്ഥലത്തെത്തി സ്ത്രീകളെ രക്ഷപ്പെടുത്തി.

 

Latest News