അനൂപ് മേനോനും യു.എ.ഇ ഗോള്‍ഡന്‍ വിസ നേടി

ദുബായ്- യു.എ.ഇ ഗോള്‍ഡന്‍ വിസ നേടിയ മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ ഗണത്തിലേക്ക്  നടനും തിരക്കഥാകൃത്തും സംവിധായകനുമായ അനൂപ് മേനോനും. സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍നിന്നു അദ്ദേഹം 10 വര്‍ഷത്തെ വിസ ഏറ്റുവാങ്ങി. നൂറില്‍പരം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത അനൂപ് മേനോന്‍ തിരക്കഥാ രംഗത്തും ശ്രദ്ധേയനാണ്.
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമെല്ലാം യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. 10 വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും.

 

Latest News