Sorry, you need to enable JavaScript to visit this website.

കൊറോണ മഹാമാരി ആരംഭിച്ച ശേഷം 3,82,000 പ്രവാസികള്‍ കുവൈത്ത് വിട്ടു

കുവൈത്ത് സിറ്റി- കോവിഡ് ആരംഭിച്ച ശേഷം കുവൈത്തില്‍ ആരംഭിച്ച വിദേശികളുടെ മടക്കം തുടരുകയാണെന്ന് റിപ്പോര്‍ട്ട്. കൊറോണയുടെ തുടക്കം മുതല്‍ 3,82,000 പ്രവാസികളാണ് കുവൈത്ത് വിട്ടത്. ഈ വര്‍ഷം പകുതിയോടെ കുവൈത്ത് ജനസംഖ്യ 1.8 ശതമാനം വര്‍ധിച്ച് 4.46  ദശലക്ഷത്തിലെത്തിയെങ്കിലും അത് ഇപ്പോഴും കോവിഡിനു മുമ്പത്തേതിനേക്കാള്‍ താഴെയാണെന്നും വിദേശികളുടെ ജനസംഖ്യ 11.4 ശതമാനമാണ് കുറഞ്ഞതെന്നും നാഷണല്‍ ബാങ്ക് ഓഫ് കുവൈത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വര്‍ഷം ആദ്യ പകുതിയില്‍ വിദേശികളുടെ വരവ് 2.3 ശതമാനം വര്‍ധിച്ചെങ്കിലും വാര്‍ഷിക കണക്കെടുക്കുമ്പോള്‍ വിദേശികളുടെ എണ്ണം കുറവാണ്. 3,82,000 പേരാണ് നാടുകളിലേക്ക് മടങ്ങിയത്. മടങ്ങിയവരില്‍ ഇന്ത്യക്കാരാണ് ഏറ്റവും കൂടുതല്‍-1,53,000 പേര്‍-15 ശതമാനം. കഴിഞ്ഞ വര്‍ഷം ഈജിപ്തുകാരണ് നാട്ടിലേക്ക് മടങ്ങിയവരില്‍ രണ്ടാം സ്ഥാനത്ത്. 58,000 ഈജിപ്തുകാരണ് (9 ശതമാനം) കുവൈത്ത് വിട്ടത്.

 

Latest News