സിനിമാ നിർമാതാവിന്റെ കാറില്‍ മറ്റൊരു സ്ത്രീ, ചോദ്യം ചെയ്ത ഭാര്യയുടെമേല്‍ കാര്‍ കയറ്റി

മുംബൈ- കാറില്‍ മറ്റൊരു സ്ത്രീയെ കണ്ടത് ചോദ്യം ചെയ്ത ഭാര്യയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച സിനിമാ നിര്‍മാതാവിനെതിരെ കേസ്. നിര്‍മാതാവ് കല്ഡ കിഷോര്‍ മിശ്ര ഭാര്യയുടെ ശരീരത്തിലൂടെ കാര്‍ ഇടിച്ചു കയറ്റിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
അന്ധേരിയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ചായിരുന്നു സംഭവം. ഭര്‍ത്താവിനെ അന്വേഷിച്ച് പുറത്തിറങ്ങിയപ്പോഴാണ് പാര്‍ക്കിങ് ഏരിയയില്‍ കമല്‍ മിശ്രയുടെ കാറില്‍ മറ്റൊരു സ്ത്രീയെ കണ്ടത്. ഇത് ചോദ്യം ചെയ്തപ്പോള്‍ ഭാര്യയെ കാര്‍ ഇടിച്ച് തെറിപ്പിച്ച് ഇയാള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ സ്ത്രീയുടെ കാലുകള്‍ക്കും കൈയ്ക്കും തലയ്ക്കും പരിക്കേറ്റിരുന്നു ഇവരുടെ പരാതിയില്‍ കമാല്‍ മിശ്രയ്‌ക്കെതിരെ കേസ് എടുത്തതായി അംബോലി പോലീസ് അറിയിച്ചു.
'ദേഹതി ഡിസ്‌കോ' എന്ന ഹിന്ദി ചിത്രത്തിന്റെ നിര്‍മ്മാതാവാണ് മിശ്ര.

 

Latest News