അഹ്മദാബാദ്-ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലിരുന്ന പടക്കം പൊട്ടിച്ച യുവാക്കളെ ഏത്തമിടീച്ച് ട്രാഫിക് പോലീസ്. ഗുജറാത്തിലെ അഹ്്മദാബാദ് പോലീസാണ് പടക്കം പൊട്ടിക്കുന്ന വീഡിയോ വൈറലായതിനു പിന്നാലെ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനും നഗരത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചതിനുമാണ് യുവാക്കളെ ഏത്തമിടീച്ചതെന്ന് പോലീസ് പറഞ്ഞു. വീഡിയോ വൈറലായി അടുത്ത ദിവസം തന്നെ യുവാക്കളെ തിരിച്ചറിയാനും കണ്ടെത്താനും പോലീസിനു സാധിച്ചു. സംഭവത്തിന്റെ വീഡിയോ അഹ്മദാബാദ് പോലീസിന്റെ വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. പോലീസ് വളരെ വേഗം നടപടി സ്വീകരിച്ചതിന് നിരവധി പേരാണ് അഭിനന്ദന കമന്റുകള്‍ നല്‍കുന്നത്.
രാത്രി സമയത്ത് സാവകാശം മുന്നോട്ടു നീങ്ങുന്ന കാറിന്റെ ബോണറ്റിലിരുന്നാണ് യുവാക്കള്‍ പടക്കം പൊട്ടിച്ചത്.
#AhmedabadPolice pic.twitter.com/ddwZCFd9Gf
— Ahmedabad Police અમદાવાદ પોલીસ (@AhmedabadPolice) October 27, 2022






