കുവൈത്ത് സിറ്റി- കുവൈത്തില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം പടരുന്നതായി ആരോഗ്യമന്ത്രാലയം. പുതിയ വകഭേദമായ എക്‌സ്ബിബിയാണ് വ്യാപിക്കുന്നതാണ് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത്തരത്തിലുള്ള നിരവധി കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. മന്ത്രാലയം നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. പ്രതിരോധ നടപടികളും മുന്‍കരുതലുകളും തുടരണമെന്നും വാക്‌സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. നിലവിലെ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ഭദ്രമാണെന്നും കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ സാധാരണമാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും മന്ത്രാലയം അറിയിച്ചു.