Sorry, you need to enable JavaScript to visit this website.

കോണ്‍സ്റ്റബിള്‍ കുട്ടന്‍ പിള്ളയായി സുരാജ് വെഞ്ഞാറമൂട് 

സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന 'കുട്ടന്‍പിള്ളയുടെ ശിവരാത്രി' ഈ മാസം പതിനൊന്നിന് തിയേറ്ററുകളിലെത്തും. നാളെയാണ് റിലീസ് തിയതി നിശ്ചയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസത്തോടെ റിലീസ് തിയതി മാറ്റുകയായിരുന്നു.
ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് പൊലീസ് കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ളയായാണ് എത്തുന്നത്. ശിവരാത്രി കാലത്ത് കുട്ടന്‍പിള്ളയുടെ വീട്ടില്‍ നടക്കുന്ന കുടുംബ സംഗമവും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളും കോര്‍ത്തിണക്കിയാണ് കഥ പറയുന്നത്. നവാഗതനായ ജീന്‍ മാര്‍ക്കോസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.മിഥുന്‍ രമേശ്, ബിജു സോപാനം, കൊച്ചുപ്രേമന്‍, ശ്രീകാന്ത് മുരളി, സിന്‍ഡ്ര, അര്‍ജുന്‍, ശ്രുതി, പ്രവീണ, ആശ ശ്രീകാന്ത് തുടങ്ങിയവരും മുഖ്യവേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു.

Latest News