സോനം കപൂറിന് കല്യാണം,  മണവാളന്‍ മുംബൈയിലെത്തി 

ബോളിവുഡ് സുന്ദരി സോനം കപൂറും വ്യവസായി  ആനന്ദ് അഹൂജയും വിവാഹിതരാവുന്നു. ആനന്ദ് അല്‍പം മുമ്പ് മുംബൈ ഛത്രപതി ശിവജി വിമാനതച്താവളത്തിലെത്തി. ചുറ്റും കൂടിയ പാപ്പരാസികളോട് ചിരിച്ച് തമാശിച്ചു. ഫോട്ടോയ്ക്ക് പോസ് ചെയ്തു. ബോളിവുഡ് കാത്തിരുന്ന വിവാഹത്തിന്റെ  വിവാഹക്ഷണക്കത്തുകള്‍ തയ്യാറായിക്കഴിഞ്ഞു. വ്യത്യസ്തമായ രീതിയിലുള്ള മൂന്ന് കാര്‍ഡുകളാണ് തയ്യാറാക്കിയത്. മെഹന്ദി ചടങ്ങിനും വിവാഹത്തിനും തുടര്‍ന്നുള്ള വിരുന്നു സല്‍ക്കാരത്തിനുമാണ് പ്രത്യേകം കത്തുകള്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ്   രണ്ട് കുടുംബങ്ങളും ഒന്നിച്ച് മെയ് 8ന് നടക്കുന്ന സോനത്തിന്റെയും ആനന്ദിന്റെയും വിവാഹത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചത്.
മെയ് 7ന് മെഹന്ദി ചടങ്ങിന്റെ ആഘോഷങ്ങള്‍ ആരംഭിക്കും. വിവാഹച്ചടങ്ങിന് ക്ഷണിക്കപ്പെട്ടവര്‍ വെളുത്ത വസ്ത്രമായിരിക്കും ധരിക്കുക. ചടങ്ങില്‍ താരങ്ങളുടെ പരിപാടികളും ഉണ്ടായിരിക്കും. വിവാഹ ചടങ്ങ് മെയ് 8ന് ഉച്ചകഴിഞ്ഞ് നടക്കും. അന്നേ ദിവസം ക്ഷണിതാക്കളോട് ഇന്ത്യന്‍ പരമ്പരാഗത വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബോളിവുഡ് താരങ്ങള്‍ക്കായി വൈകീട്ട് വിരുന്നു സല്‍ക്കാരവുമുണ്ട്. മെയ് 8ന് മുംബൈയില്‍ വെച്ച് നടക്കുന്ന വിവാഹചടങ്ങില്‍ കുടുംബത്തിന്റെ സ്വകാര്യതയെ മാനിച്ച് വളരെ അടുപ്പമുള്ള കുറച്ച് പേരെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂ. ഞങ്ങളുടെ ജീവിതത്തിലെ മനോഹരമായ നിമിഷം ആഘോഷിക്കുന്ന ഈ വേളയില്‍ നിങ്ങള്‍ നല്‍കുന്ന സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ പ്രത്യേകമായി നന്ദി അറിയിക്കുന്നു.' ഇരുവരുടെയും കുടുംബങ്ങള്‍ അറിയിച്ചു. ബോളിവുഡ് മറ്റൊരു കല്യാണ തിരക്കിന്റെ നാളുകളിലേക്ക്. 

Latest News