ടെഹ്റാന്- ഇറാന് നഗരമായ ഷിറാസില്‍ തോക്കുധാരികൾ 15 പേരെ വെടിവെച്ചുകൊന്നു. ശിയ പള്ളിയിലാണ് ആക്രമണം. മഹ്സ അമീനിയുടെ മരണത്തിന്റെ നാല്പതാം ദിനം ആചരിച്ച പ്രക്ഷോഭകരുമായി സൈന്യം ഏറ്റുമുട്ടുന്നതിനിടയിലാണ് ആക്രമണം.
തീവ്രചിന്താഗതിക്കാരായ സുന്നി ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് വാര്‍ത്താ ഏജന്‍സിയായ ഇര്‍ന പറഞ്ഞു. കാറിലെത്തിയ സംഘം ഷാ ഗിരാഗ് പള്ളിയുടെ ഗേറ്റില്‍ തീര്‍ഥാടകര്‍ക്കുനേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു.അക്രമികള്‍ ഇറാനികളല്ലെന്ന് നൂര്‍ ന്യൂസ് അറിയിച്ചു.