VIDEO വലയില്‍ പ്രാവിനെ ഇരയാക്കി ഫാല്‍ക്കനെ പിടികൂടി സൗദി യുവാക്കള്‍

അറാര്‍ - അറാര്‍ മരുഭൂമിയില്‍ വെച്ച് ഒരു കൂട്ടം സൗദി യുവാക്കള്‍ ചേര്‍ന്ന് ഫാല്‍ക്കണ്‍ കുഞ്ഞിനെ പിടികൂടി. പ്രാവിനു മുകളില്‍ വല സ്ഥാപിച്ചാണ് ഇവര്‍ ഫാല്‍ക്കണിനെ പിടിച്ചത്. പ്രാവിനു മുകളില്‍ സ്ഥാപിച്ച വലയില്‍ ഫാല്‍ക്കണിന്റെ കാലുകള്‍ കുടുങ്ങുകയായിരുന്നു.
വലയില്‍ കുടുങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഫാല്‍ക്കണിനെ കാറില്‍ പിന്തുടര്‍ന്നാണ് യുവാക്കള്‍ പിടികൂടിയത്. വിലകൂടിയ ഫാല്‍ക്കണിനെ പിടികൂടാന്‍ സാധിച്ചതില്‍ യുവാക്കള്‍ അത്യാഹ്ലാദം പ്രകടിപ്പിച്ചു. പ്രാവിനു മുകളില്‍ വല സ്ഥാപിച്ച് യുവാക്കള്‍ ഫാല്‍ക്കണിനെ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സംഘം ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

 

Latest News