നിമിഷ സജയന്റെ രൂപമാറ്റം  വിശ്വസിക്കാനാവാതെ മലയാളികള്‍ 

കൊച്ചി- നിമിഷയ്ക്കിതെന്ത് പറ്റിയെന്ന് അത്ഭുതപ്പെട്ട് മലയാളി പ്രേക്ഷകര്‍. അപ്പുറത്തെ വീട്ടിലെ കുട്ടിയെന്ന നിലയിലൊരു ഇഷ്ടം നിമിഷ സജയനോട് ആളുകള്‍ക്കുണ്ടായിരുന്നു.  തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ നടിയാണ് നിമിഷ. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ കഥപാത്രങ്ങള്‍ ചെയ്ത നടി. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും നായാട്ടും ചോലയും മാലിക്കുമെല്ലാം ഏറെ ശ്രദ്ധനേടി. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയ നടിയാണ് നിമിഷ സജയന്‍.
വളരെ കുറഞ്ഞ സമയം കൊണ്ടാണ് മലയാള സിനിമയിലെ മുന്‍നിര യുവനടിമാരില്‍ ഒരാളായി നിമിഷ മാറിയത്. ഇതുവരെ സിനിമയില്‍ മേക്കപ്പ് ഇട്ടിട്ടില്ലെന്നും അതിനോട് താല്‍പര്യമില്ലെന്ന് പറഞ്ഞ നിമിഷയുടെ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ നിമിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.
അതീവ ഗ്ലാമറസായാണ് നിമിഷ എത്തിയിരിക്കുന്നത്. സാധാരണ രീതിയില്‍ കാണാറുള്ളതില്‍ നിന്ന് വ്യത്യസ്തമായ ലുക്കിലെത്തിയ നടിയെ കണ്ടതിന്റെ അമ്പരപ്പിലാണ് ആരാധകര്‍. നാടന്‍ ലുക്ക് ഒക്കെ മാറ്റി കിടിലന്‍ ഹോട്ട് ലുക്കിലാണ് നിമിഷയുടെ വരവ്. 
ഹോട്ട് ആന്‍ഡ് ട്രഡീഷണല്‍ വസ്ത്രങ്ങളും അതിനു യോജിച്ച ആഭരണങ്ങളുമാണ്  നിമിഷ സജയന്‍ ധരിച്ചിരിക്കുന്നത്. ഇംഗ്ലണ്ടില്‍ അവധി ആഘോഷിച്ച വേളയിലും ഇതു പോലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. 
ലേറ്റസ്റ്റ് ചിത്രത്തിന് കീഴെയും  ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം കമന്റുകളുമായി എത്തിയിട്ടുണ്ട്. സുന്ദരിയായിട്ടുണ്ടെന്നും ഞെട്ടിച്ചു കളഞ്ഞെന്നുമെല്ലാമാണ് ചില ആരാധകര്‍ പറയുന്നത്. ബിജു മേനോന്‍ നായകനായെത്തിയ ഒരു തെക്കന്‍ തല്ലുകേസ് ആണ് നിമിഷയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം.ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചേരയാണ് നിമിഷയുടെ അടുത്ത പ്രോജക്ട്. റോഷന്‍ മാത്യുവാണ് ചേരയില്‍ നായകനായി എത്തുന്നത്. സാധാരണ ഗതിയില്‍ മലയാളത്തില്‍ ചാന്‍സ് കുറയുമ്പോഴാണ് താരങ്ങള്‍ ഇത്തരം വേഷം കെട്ടുമായി ഇറങ്ങാറുള്ളത്. വാളയാര്‍ ചുരം കടന്നാല്‍ വസ്ത്ര വിരോധികളാവുക എന്നതാണ് നാട്ടുനടപ്പ്. അഭിനയിച്ചു തന്നെ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുന്ന താരമാണ് നിമിഷ. കേരള തന്നിമയുള്ള ഈ കുട്ടിക്ക് ഇതെന്തിന്റെ കേടാണെന്നാണ് പലരും ചോദിക്കുന്നത്. 

Latest News