തീവണ്ടി എത്താന്‍ വൈകും

ടൊവീനോ തോമസ് ചിത്രം തീവണ്ടിയുടെ റിലീസ് നീട്ടി. തീവണ്ടി പെരുന്നാള്‍ റിലീസായാണ് തിയേറ്ററില്‍ എത്തുക.നവാഗതനായ ഫെലിനിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷേപ ഹാസ്യ രൂപത്തില്‍ ഒരുക്കുന്ന ചിത്രം ഒരു ചെയിന്‍ സ്‌മോക്കറുടെ കഥയാണ് പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സെക്കന്‍ഡ് ഷോയ്ക്ക് വേണ്ടി കഥയെഴുതിയ വിനി വിശ്വലാലാണ് തീവണ്ടിയ്ക്കു വേണ്ടിയും തിരക്കഥയൊരുക്കിയിരിക്കുന്നത്. പുതുമുഖ നടി സംയുക്ത മേനോനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്. സൈജു കുറുപ്പ്,സുരാജ് വെഞ്ഞാറമൂട്,സുധീഷ്,സുരഭി ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.


 

Latest News