ഇന്തോനോഷ്യയില്‍ 54 കാരിയെ പെരുമ്പാമ്പ് ജീവനോടെ വിഴുങ്ങി

ജക്കാർത്ത- ഇന്തോനേഷ്യയില്‍ തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്ന മുത്തശ്ശിയെ  22 അടി നീളമുള്ള പെരുമ്പാമ്പ് ജീവനോടെ വിഴുങ്ങി.
ജാംബി പ്രവിശ്യയില്‍ റബ്ബര്‍ ശേഖരിക്കുന്നതിനിടെയാണ് 54 കാരിയായ ജഹ്‌റയെ കാണാതായത്. കുടുംബാഗങ്ങളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ, രണ്ടു ദിവസത്തിനുശേഷം വയറു വീര്‍ത്ത നലിയിലുള്ള പെരുമ്പാമ്പിനെ കാണുകയായിരുന്നു.
സ്ത്രീയെ പെരുമ്പാമ്പ് വിഴുങ്ങിയെന്ന സംശയത്തില്‍ നാട്ടുകാര്‍ അതിന്റെ വയറു കീറുകയായിരുന്നു. ദഹിക്കാത്ത നിലയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രചരിക്കുന്ന വീഡിയോയില്‍  വയറു തുറന്ന പാമ്പിനെയും  ചുരുണ്ടുകിടക്കുന്ന സ്ത്രീയേയും കാണിക്കുന്നു.

Latest News