ഋഷി സുനകിനെ റഷീയെന്നു വിളിച്ച് പ്രസിഡണ്ട് ബൈഡന്‍

വാഷിംഗ്ടണ്‍- ബ്രിട്ടനില്‍ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിനെ തെറ്റിയ റഷീയെന്നു വിളിച്ച് യു.എസ് പ്രസിഡണ്ട് ജോ ബൈഡന്‍.
ബൈഡന്‍ സുനകിന്റെ പേര് തെറ്റായി ഉച്ചരിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. ഋഷി സുനക് ചുമതലയേല്‍ക്കുന്നതിന് ഒരു ദിവസം മുമ്പായിരുന്നു ബൈഡന്റെ പരാമര്‍ശം.
ഇന്നിതാ നമുക്ക് വാര്‍ത്ത ലഭിച്ചിരിക്കുന്നു. റഷീ... റഷീ സുനകാണ് അടുത്ത പ്രധാനമന്ത്രി.
വൈറ്റ് ഹൗസില്‍ തിങ്കളാഴ്ച ഒരുക്കിയ ദീപാവലി ആഘോഷത്തില്‍ സംസാരിക്കുയായിരുന്നു ബൈഡന്‍.
വിസ്മയിപ്പിച്ച സംഭവവികാസമെന്നാണ് സുനകിന്റെ പ്രധാനമന്ത്രി പദത്തെ ബൈഡന്‍ വിശേഷിപ്പിച്ചത്.

 

Latest News