Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എഴുത്തുകാരിയെ ചുംബിച്ചെന്ന കേസില്‍ സിവിക് ചന്ദ്രന് ജാമ്യം

കോഴിക്കോട്- എഴുത്തുകാരിയെ കടന്നു പിടിച്ചു ചുംബിച്ചെന്ന കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്നു രാവിലെ വടകര ഡിവൈ.എസ്.പി ഓഫിസില്‍ എത്തി കീഴടങ്ങിയ സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

കോഴിക്കോട് അഡീഷനല്‍ സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി കഴിഞ്ഞദിവസം റദ്ദാക്കിയതിനെ തുടര്‍ന്നാണ് കീഴടങ്ങിയത്. ഏഴു ദിവസത്തിനകം പ്രതി അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങി ചോദ്യം ചെയ്യലിനു വിധേയമാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
2022 ഏപ്രില്‍ 16നു പുസ്തക പ്രകാശന ചടങ്ങിനെത്തിയ പ്രതി പിറ്റേന്നു രാവിലെ പട്ടിക വിഭാഗത്തില്‍ പെട്ട യുവതിക്കെതിരെ ലൈംഗികാതിക്രമത്തിനു മുതിര്‍ന്നുവെന്നാണു പരാതി. പരാതിക്കാരി പട്ടിക വിഭാഗക്കാരിയാണെന്ന് അറിഞ്ഞു കൊണ്ട് പ്രതി അതിക്രമത്തിനു മുതിര്‍ന്നു എന്നാണു പ്രോസിക്യൂഷന്‍ കേസ്.
ആരോപിക്കപ്പെട്ട കുറ്റം പ്രഥമദൃഷ്ട്യാ ബാധകമല്ലെന്ന കീഴ്‌ക്കോടതി നിഗമനം ഹൈക്കോടതി റദ്ദാക്കി. ജാതി സമ്പ്രദായത്തിന് എതിരെ പോരാടുന്ന സിവിക് ചന്ദ്രന്‍, പട്ടിക വിഭാഗക്കാരിയാണെന്ന് അറിഞ്ഞുകൊണ്ട് യുവതിയെ ഉപദ്രവിച്ചുവെന്ന ആരോപണം വിശ്വസനീയമല്ലെന്നാണ്  സെഷന്‍സ് കോടതി അഭിപ്രായപ്പെട്ടിരുന്നത്.

അധ്യാപികയും എഴുത്തുകാരിയുമായ മറ്റൊരു യുവതിയുടെ പരാതിയിലും സിവിക് ചന്ദ്രനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. നിരന്തരം ഫോണ്‍ വഴി ശല്യം തുടര്‍ന്നവെന്നും പരാതിയുണ്ടായിരുന്നു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി അനുവദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കൊയിലാണ്ടി പോലീസ് സിവിക് ചന്ദ്രനെ  അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

 

Latest News