Sorry, you need to enable JavaScript to visit this website.

പക്ഷാഘാതം വരുമ്പോള്‍ കടന്നുപോകുന്ന ഓരോ സെക്കന്‍ഡും നിര്‍ണായകം

ദോഹ- ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ സ്‌ട്രോക്ക് സര്‍വീസ് 2014 ല്‍ സേവനം ആരംഭിച്ചതുമുതല്‍ ഇതുവരെ അക്യൂട്ട് സ്‌ട്രോക്ക് ഉണ്ടെന്ന് സംശയിക്കുന്ന 16,000 ത്തിലധികം രോഗികള്‍ക്ക് ചികിത്സ ലഭിച്ചതായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍  വെളിപ്പെടുത്തി.
ഖത്തറിലും മേഖലയിലും പക്ഷാഘാതം ബാധിച്ച ഏതൊരാള്‍ക്കും സമയബന്ധിതവും കേന്ദ്രീകൃതവുമായ സേവനം ലഭ്യമാക്കുന്നതിനാണ് സ്‌ട്രോക്ക് സേവനം ആരംഭിച്ചത്. 2014 മുതല്‍ ജോയിന്റ് കമ്മീഷന്‍ ഇന്റര്‍നാഷണലിന്റെ െ്രെപമറി സ്‌ട്രോക്ക് സെന്റര്‍ ആയി അക്രഡിറ്റേഷന്‍ നേടിയ മേഖലയിലെ ആദ്യത്തേതാണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ സ്‌ട്രോക്ക് സേവനം, തുടര്‍ച്ചയായ ഗുണനിലവാര മാനദണ്ഡങ്ങള്‍ക്കും രോഗി പരിചരണത്തിനുമായി 2017ലും , 2021 ലും  വീണ്ടും അംഗീകാരം നേടിയിട്ടുണ്ട്.

സ്‌ട്രോക്ക് ബാധിച്ച ആരുടെയും ചികിത്സയിലും അതിജീവനത്തിലും വീണ്ടെടുക്കലിലും സമയമാണ് ഏറ്റവും പ്രധാനം.  2022ലെ ലോക സ്‌ട്രോക്ക് ദിനത്തിന്റെ പ്രമേയമായ വിലയേറിയ സമയം ലാഭിക്കുക എന്ന ആശയം  ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രധാന സന്ദേശങ്ങളിലൊന്നാണിത്.

സ്‌ട്രോക്കിന്റെ ഗുരുതരമായ സ്വഭാവത്തെക്കുറിച്ചും ഉയര്‍ന്ന നിരക്കിനെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനും മെച്ചപ്പെട്ട ബോധവല്‍ക്കരണങ്ങളിലൂടെ സ്‌ട്രോക്കിന്റെ ആഘാതം കുറയ്ക്കുന്നതിനുള്ള വഴികളെക്കുറിച്ച് ആലോചിക്കുന്നതിനുമുള്ള അവസരമാണ് ലോക പക്ഷാഘാത ദിനമെന്ന് എച്ച്എംസിയിലെ ന്യൂറോ സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ആക്ടിംഗ് ഡയറക്ടര്‍ ഡോ.അഹമ്മദ് ഓണ്‍ പറഞ്ഞു.

സ്‌ട്രോക്കിന്റെ അപകടസാധ്യത ഘടകങ്ങളെയും അടയാളങ്ങളെയും കുറിച്ചുള്ള അവബോധം, അക്യൂട്ട് സ്‌ട്രോക്കിനെ കുറിച്ചുള്ള അവബോധം വളര്‍ത്തുക, അതിന്റെ പ്രതിരോധത്തെയും ചികിത്സയെയും കുറിച്ച് ചര്‍ച്ച ചെയ്യുക, അതിജീവിക്കുന്നവര്‍ക്ക് മികച്ച പരിചരണവും പിന്തുണയും ഉറപ്പാക്കുക എന്നിവയാണ് ലോക പക്ഷാഘാത ദിനം ലക്ഷ്യമിടുന്നത്.

വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്റെ അഭിപ്രായത്തില്‍, നാലില്‍ ഒരാള്‍ക്ക് അവരുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും സ്‌ട്രോക്ക് ഉണ്ടാകാറുണ്ട്. പക്ഷാഘാതം സംഭവിക്കുകയാണെങ്കില്‍, സ്‌ട്രോക്ക് ഉള്ള വ്യക്തിക്ക് എത്രയും വേഗം ചികിത്സ നല്‍കേണ്ടത് നിര്‍ണായകമാണെന്ന് സംഘടന പറയുന്നു. സമയബന്ധിതമായ ചികിത്സ ജീവന്‍ രക്ഷിക്കുകയും രോഗിയുടെ ഫലങ്ങള്‍ ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്യും.

ആര്‍ക്കെങ്കിലും സ്‌ട്രോക്ക് വരുമ്പോള്‍ കടന്നുപോകുന്ന ഓരോ സെക്കന്‍ഡും നിര്‍ണായകമാണെന്ന് എച്ച്എംസിയിലെ സ്‌ട്രോക്ക് സര്‍വീസസ് മേധാവി ഡോ. നവീദ് അക്തര്‍ വിശദീകരിച്ചു. 'മസ്തിഷ്‌ക കോശങ്ങളും ദശലക്ഷക്കണക്കിന് ന്യൂറോണുകളും മങ്ങാന്‍ തുടങ്ങുമ്പോള്‍, സമയം ഏറെ പ്രധാനമാണ് .  അതുകൊണ്ട് തന്നെ  വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്‍ നടത്തുന്ന 'വിലയേറിയ സമയം' കാമ്പെയ്ന്‍ ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

 

 

Latest News