ഉംറ നിര്‍വഹിക്കാനെത്തിയ കോഴിക്കോട് സ്വദേശിനി ജിദ്ദയില്‍ നിര്യാതയായി

ജിദ്ദ- ഉംറ നിര്‍വഹിക്കാനെത്തിയ കോഴിക്കോട് സ്വദേശിനി ജിദ്ദയില്‍ നിര്യാതയായി. ഫറോക്ക് കോടമ്പുഴ സ്വദേശിനി കണ്ണംപറമ്പത്ത് ഉമ്മയ്യയാണ് (80) മരിച്ചത്. ഒരു മാസം മുമ്പ് സന്ദര്‍ശക വിസയില്‍ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു. ഉംറയും മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കിയ ശേഷം ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മൂന്നാഴ്ചയോളമായി ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു മരണം. അഷ്‌റഫ് കോമുവിന്റെ ഭാര്യാ മാതാവും ഗായകന്‍ മന്‍സൂര്‍ ഫറോക്കിന്റെ മാതൃസഹോദരിയുമാണ്.
ഭര്‍ത്താവ് തൊണ്ടിയില്‍ അബ്ദുറഹ്മാന്‍ ആറ് മാസം മുമ്പാണ് മരിച്ചത്. മക്കള്‍: സറീന, ഹസീന, അഷ്‌റഫ്, മഹജ. മരുമക്കള്‍: കോയ, അഷ്‌റഫ്, കാദര്‍കുട്ടി, ഹമീദ.
മൃതദേഹം ചൊവ്വ സുബ്ഹി നമസ്‌കാരാനന്തരം ജിദ്ദ ഹയ്യല്‍ ഹൈഫയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

Latest News