Sorry, you need to enable JavaScript to visit this website.

ഹണി റോസ്  ലാലേട്ടന്റെ  ഭാഗ്യ നായികയാവുമോ? 

തൊടുപുഴ-മോഹന്‍ലാലിന്റെ ഭാഗ്യനായികയായി മാറുകയാണോ ഹണി റോസ്? ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റാണ്. ഏറ്റവുമൊടുവില്‍ മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്റര്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഹണി റോസ്, ലക്ഷ്മി മാഞ്ചു എന്നിരാണ് ചിത്രത്തിലെ നായികമാര്‍. മൂന്ന് വര്‍ഷത്തിന് ശേഷം തന്റെ സിനിമ തിയേറ്ററുകളിലെത്തിയതിന്റെ സന്തോഷം പങ്കു വെക്കുകയാണ് ഹണി റോസ്. ചിത്രം വിജയമാകുന്നതിലും തന്റെ ഭാമിനി എന്ന കഥാപാത്രത്തെ ഏറ്റെടുത്തതിലും ഹണി റോസ് പ്രേക്ഷകരോട് നന്ദി പറഞ്ഞു.
'മോണ്‍സ്റ്റര്‍ ഹിറ്റായതില്‍ സന്തോഷം. ലാലേട്ടനൊപ്പം ഇത്രയും സ്‌ക്രീന്‍ സ്പെയ്സ് കിട്ടിയ വേറേ കഥാപാത്രമില്ല. കരിയറില്‍ ചെയ്ത ഏറ്റവും വലിയ കഥാപാത്രം മോണ്‍സ്റ്ററിലെ ഭാമിനി. ഇത്രയും വലിയ കഥാപാത്രം ആദ്യമായാണ് കിട്ടുന്നത്. വലിയൊരു ടീമിനൊപ്പം ചേര്‍ന്ന് അഭിനയിക്കാന്‍ സാധിച്ചതിലും സന്തോഷം. നന്ദി പറയേണ്ടത് ലാല്‍ സാറിനോടും വൈശാഖ് ഏട്ടനോടും ആന്റണി ചേട്ടനോടും ആണ്'.
എന്നെ വിശ്വസിച്ചാണ് വൈശാഖേട്ടന്‍ ഈ കഥാപാത്രം ഏല്‍പ്പിച്ചത്.എന്റെ സിനിമ ഞാന്‍ തിയറ്ററില്‍ എത്തി കാണുന്നത് ഏകദേശം മൂന്നു വര്‍ഷത്തിനു ശേഷമാണ്. ഞങ്ങള്‍ വിചാരിച്ചതിലും നന്നായിട്ടുണ്ട് സിനിമ''. പ്രേക്ഷകര്‍ക്ക് സിനിമ ഒരു വ്യത്യസ്തമായ അനുഭവം നല്‍കുമെന്നും ഹണിറോസ് കൂട്ടിച്ചേര്‍ത്തു.
ചിത്രത്തില്‍ ഹണി റോസ് നിര്‍ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച അഭിപ്രായമാണ് താരത്തിന്റെ പ്രകടനത്തിന് ലഭിക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും വലിയ കഥാപാത്രമാണ് ചിത്രത്തിലേത് എന്നാണ് ഹണി റോസ് പറയുന്നത്. 
 ഇത്രയും വലിയൊരു കഥാപാത്രത്തെ വലിയൊരു ടീമിനൊപ്പം ചേര്‍ന്ന് അഭിനയിക്കാന്‍ സാധിച്ചതിലും ഏറെ സന്തോഷം. ചിത്രം കണ്ടിറങ്ങിയിട്ടും ആ വിറയല്‍ ഇപ്പോഴുമുണ്ട്. ഞങ്ങള്‍ വിചാരിച്ചതിനും അപ്പുറം ഈ സിനിമ വന്നിട്ടുണ്ടെന്ന് സിനിമ കണ്ടിറങ്ങിയപ്പോള്‍ മനസ്സിലായത്. ഞാന്‍ കരിയറില്‍ ചെയ്ത വലിയ കഥാപാത്രവും സിനിമയുമാണ്. ദൈവം തന്ന അനുഗ്രഹമാണ് ഈ കഥാപാത്രം. മോഹന്‍ലാലിനോടൊപ്പം ഇതിനു മുമ്പും അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്രയും സ്‌ക്രീന്‍ സ്‌പെയ്‌സ് കിട്ടിയ കഥാപാത്രം മോണ്‍സ്റ്ററിലാണ്.- ഹണി റോസ് പറഞ്ഞു. മോഹന്‍ലാല്‍ ഃശോഭന, ദിലീപ്-കാവ്യ മാധവന്‍, പ്രേംനസീര്‍-ഷീല എന്നിങ്ങനെ നിരവധി ഭാഗ്യ ജോഡികളെ മലയാള സിനിമ ഇതിന് മുമ്പും കണ്ടിട്ടുണ്ട്. ഏതായാലും മോണ്‍സ്റ്റര്‍ കൂടി വിജയിച്ചാല്‍ ഭാഗ്യ നായിക എന്ന സ്ഥാനം ഉറപ്പിക്കാന്‍ ഹണി റോസിന് കഴ ിയും. ഹണിയുടെ ആഹ്ലാദത്തിന് വേറെയും കാരണമുണ്ട്. അടുത്ത കാലത്തായി ഒരു ഉദ്ഘാടക ഇമേജായിരുന്നു താരത്തിന്. തുണിക്കടയും ജ്വല്ലറികളും ഉദ്ഘാടിച്ച് നടക്കുകയായിരുന്നു. അതില്‍ നിന്ന മാറി വീണ്ടും തിരക്കേറിയ താരമായി മാറുകയാണ്. 


ഉംറ നിര്‍വഹിക്കാനെത്തിയ കോഴിക്കോട് സ്വദേശിനി ജിദ്ദയില്‍ നിര്യാതയായി

 

Latest News