ചാള്‍സ് മൂന്നാമന്റെ പ്രതിമയില്‍ കേക്ക് തേച്ചു, ലണ്ടനില്‍ വ്യത്യസ്തമായ പ്രതിഷേധം

ലണ്ടന്‍- ലണ്ടനിലെ മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ മെഴുക് പ്രതിമയുടെ മുഖത്ത് കാലാവസ്ഥാ പ്രവര്‍ത്തകര്‍ ചോക്ലേറ്റ് കേക്ക് തേച്ച് വൃത്തിഹീനമാക്കി.

'എല്ലാ പുതിയ എണ്ണ, വാതക ലൈസന്‍സുകളും അനുമതികളും' നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജസ്റ്റ് സ്‌റ്റോപ്പ് ഓയില്‍ പ്രവര്‍ത്തകരുടെ അസാധാരണ പ്രതിഷേധം.  നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

രാവിലെ 11 മണിയോടെ രണ്ട് പേര്‍ പ്രതിമയ്ക്ക് മുന്നിലെത്തി മുഖത്ത് കേക്ക് തേക്കുകയായിരുന്നു.  ഇരുവരെയും അറസ്റ്റ് ചെയ്തു, സംഭവത്തില്‍ പങ്കുള്ള രണ്ട് പേരെ കൂടി പിന്നീട് അറസ്റ്റ് ചെയ്തു.

'നമ്മുടെ എല്ലാവരുടെയും അവകാശമായ,  ഹരിതവും മനോഹരവുമായ ഭൂമി സംരക്ഷിക്കുന്നതിന്' വേണ്ടിയാണ് തങ്ങള്‍ പ്രതിഷേധം നടത്തിയതെന്ന് അവര്‍ പറഞ്ഞു. ാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിക്ക് അസ്തിത്വ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നു  ജസ്റ്റ് സ്‌റ്റോപ്പ് ഓയില്‍ പറയുന്നു.

Latest News