തിരുവനന്തപുരം- രാജ്ഭവനില്‍ ഇന്ന് നടത്തിയ ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തില്‍നിന്ന് ചില മാധ്യമങ്ങളെ ഒഴിവാക്കി. മീഡിയവണ്‍, കൈരളി, റിപ്പോര്‍ട്ടര്‍, ജയ്ഹിന്ദ് ചാനലുകളെ വാര്‍ത്താ സമ്മേളനത്തില്‍നിന്ന് ഒഴിവാക്കി. കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഗവര്‍ണര്‍ രാവിലെ പറഞ്ഞിരുന്നു. രാജ്ഭവനിലേക്ക് അപേക്ഷ അയച്ചാല്‍ പരിശോധിച്ച് തീരുമാനിക്കാമെന്നും അറിയിച്ചു. അതനുസരിച്ച് എല്ലാ മാധ്യമങ്ങളും രാജ്ഭവനെ സമീപിച്ചു. മീഡിയവണ്‍, കൈരളി, റിപ്പോര്‍ട്ടര്‍, ജയ്ഹിന്ദ് എന്നീ ചാനലുകള്‍ക്ക് അനുമതി ലഭിച്ചില്ല.
വി.സിമാരുടെ വിഷയത്തില്‍ പ്രതികരണം ചോദിച്ച മാധ്യമ പ്രവര്‍ത്തകരെ ഇന്ന് ഗവര്‍ണര്‍ അധിക്ഷേപിച്ചിരുന്നു. കേരളത്തിലേത് കേഡര്‍ മാധ്യമ പ്രവര്‍ത്തകരാണെന്നായിരുന്നു ഗവര്‍ണറുടെ ആക്ഷേപം. കേഡര്‍മാരോട് പ്രതികരിക്കില്ല. യഥാര്‍ഥ മാധ്യമപ്രവര്‍ത്തകര്‍ക്ക് രാജ്ഭവനിലേക്ക് അപേക്ഷ അയക്കാമെന്നും പരിശോധിച്ച് അവരോട് പ്രതികരിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു. വി.സിമാരുടെ രാജിയാവശ്യപ്പെട്ടുള്ള നീക്കത്തെ മുഖ്യമന്ത്രി അതിരൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകര്‍ ഗവര്‍ണറുടെ പ്രതികരണം തേടിയത്.
നിങ്ങളുടെ കൂട്ടത്തില്‍ ആരാണ് ശരിയായ മാധ്യമപ്രവര്‍ത്തകന്‍ എന്ന് തിരിച്ചറിയാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.