വി.സിമാരുടെ രാജിയിൽ ഹൈക്കോടതി പ്രത്യേക സിറ്റിംഗ് വൈകിട്ട് നാലിന്

കൊച്ചി- വി.സിമാർ രാജിവെക്കണമെന്ന ഗവർണറുടെ ഉത്തരവിൽ ഇന്ന് ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തും. ഇന്ന് വൈകിട്ട് നാലുമണിക്ക് ഹൈക്കോടതി ഇക്കാര്യത്തിൽ പ്രത്യേക സിറ്റിംഗ് നടത്തും. ഇന്ന് അവധി ദിവസമായിട്ടും ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തുകയാണ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് സിറ്റിം നടത്തുക. മൂകാംബിക ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് ദേവൻ രാമചന്ദ്രൻ തിരിച്ച് കൊച്ചിയിലേക്ക് പുറപ്പെട്ടു.
 

Latest News