സല്‍മാന്‍ ഖാന് ഡെങ്കിപ്പനി,  ബിഗ് ബോസിലും വരില്ല 

മുംബൈ- ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് ഡെങ്കിപ്പനി. ആരോഗ്യം മോശമായതിനാല്‍ ബിഗ് ബോസില്‍ നിന്ന് ഇടവേളയെടുക്കാന്‍ സല്‍മാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ താരം ഡെങ്കിപ്പനി ബാധിച്ച് ചികിത്സയാണെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം നല്‍കിയില്ല. രോഗബാധയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ നിരവധി ആരാധകരാണ് താരത്തിന് പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ ബിഗ് ബോസിന്റെ 16ാം സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്. സല്‍മാന് പകരം കുറച്ചുനാളത്തേക്ക് കരണ്‍ ജോഹര്‍ അവതാരകന്‍ ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു കൂടാതെ കിസി കാ ഭായ് കിസി കി ജാന്‍ എന്ന സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് താരം. ഫര്‍ഹാദ് സംജി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം പെരുന്നാളിനായിരിക്കും റിലീസ് ചെയ്യുക.

Latest News