ബോറിസ് ജോണ്‍സനെ വിമാനത്തില്‍ കൂക്കിവിളിച്ചെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍- ബ്രിട്ടനില്‍ ലിസ് ട്രസ്സ് രാജിവെക്കുകയും പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള നീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തതോടെ തിരക്കിട്ട് കരീബിയയില്‍നിന്ന് ലണ്ടനിലേക്ക് തിരിച്ച  മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ വിമാനത്തിലെ യാത്രക്കാര്‍ കൂക്കിവിളിച്ചെന്നു റിപ്പോര്‍ട്ട്. എന്നാല്‍, വിമാനമിറങ്ങുമ്പോള്‍ ഒന്നും സംഭവിക്കാത്തതുപോലെ അദ്ദേഹം കൈവീശി നടന്നുപോയി.
വിമാനത്തിന്റെ ഏറ്റവും പുറകില്‍ ഭാര്യക്കും മുന്‍സഹപ്രവര്‍ത്തകര്‍ക്കും ഒപ്പമായിരുന്നു ബോറിസ്. ബ്രിട്ടിഷ് എയര്‍വേയ്‌സിന്റെ ബിഎ 2156 വിമാനത്തില്‍ ഇക്കണോമി ക്ലാസിലാണ് ബോറിസ് യാത്ര ചെയ്തതത്രെ. മറ്റു യാത്രക്കാരില്‍ നിന്നും വ്യത്യസ്തമായി വിമാനത്താവളത്തില്‍ അദ്ദേഹത്തിനു പ്രത്യേക പരിഗണന ലഭിച്ചുവെന്നു ആരോപണമുണ്ട്.
ലിസ് ട്രസ് തന്റെ രാജി പ്രഖ്യാപിക്കുമ്പോള്‍ കരീബിയന്‍ ദ്വീപുകളിലൊന്നായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ അവധിയാഘോഷത്തിലായിരുന്നു ബോറിസ്. ഇവിടെ ബീച്ചില്‍ ബോറിസ് അടിച്ചുപൊളിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

 

Latest News