ഹാഫ് ഹെല്‍മെറ്റ് ധരിച്ച പോലീസുകാരന് പിഴ, വൈറലായി ചിത്രം

ബംഗളൂരു- ഹെല്‍മറ്റ് ശരിയായി ധരിക്കാത്തതിന് പോലീസുകാരന് ട്രാഫിക് പോലീസ് പിഴ ചുമത്തി. ബംഗളൂരുവിലെ ആര്‍ടി നഗറില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ് ട്രാഫിക് പോലീസ് പിഴ ചുമത്തിയത്.
ട്രാഫിക് റെഗുലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് നിരോധിച്ച ഹാഫ് ഹെല്‍മെറ്റ് ധരിച്ചതിനാണ് പിഴ. കേസ് എടുത്തിട്ടുണ്ട് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. വളരെ വേഗം തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഗതാഗത നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്.

 

Latest News