തിരുവനന്തപുരം- ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവ് പ്രകാരം രാജിവെക്കില്ലെന്നും പിരിച്ചുവിടുന്നെങ്കിൽ ബാക്കി കാര്യം അപ്പോൾ തീരുമാനിക്കാമെന്നും കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. സാമ്പത്തിക ക്രമക്കേട്, മോശം പെരുമാറ്റം എന്നീ രണ്ട് കാര്യങ്ങളിലാണ് വി.സിയുടെ രാജി ആവ്യപ്പെടാൻ സാധിക്കുക. ഇത് രണ്ടും ഉണ്ടായിട്ടില്ലെന്നും വി.സി പ്രതികരിച്ചു.
വെകുന്നേരമാണ് എഴുത്ത് കിട്ടിയത്. തിങ്കളാഴ്ച രാവിലെ രാജിവെക്കാനാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ ഇപ്പോൾ ഞാൻ രാജിവെക്കുന്നില്ല. പിരിച്ചു വിടുന്നെങ്കിൽ വിടട്ടെ, ഞാനായിട്ട് രാജിവെക്കില്ല. ഒരു സംസ്ഥാനത്തിലും ഇത്തരത്തിൽ എല്ലാ വി.സിമാരെയും ഇന്ത്യയിൽ ഒരു സംസ്ഥാനത്തും പിരിച്ചു വിട്ടിട്ടില്ല. ഒന്നും പ്രതികരിക്കാനില്ലെന്ന് കുസാറ്റ് വി.സി കെ.എം മധുസൂദനൻ പറഞ്ഞു.
കേരളത്തിലെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോടാണ് രാജിവെക്കാൻ വേണ്ടി ചാൻസലർ എന്ന നിലയിൽ ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11നകം വി.സിമാർ രാജിവെക്കണമെന്ന നിർദേശമാണ് രാജ്ഭവനിൽ നിന്ന് ബന്ധപ്പട്ട സർവകലാശാകളിലെ വി.സിമാർക്ക് നൽകിയത്.