റിയാദ്- എക്സിറ്റ് ഏഴ് അല്‍വാദിയില്‍ ഹൗസ് െ്രെഡവറായി ജോലി ചെയ്തിരുന്ന കന്യാകുമാരി മൂവോട്ടുകോണം സ്വദേശി അജിത്
സഹദേവന്(45) താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി.
നാലു വര്‍ഷമായി റിയാദിലുള്ള അജിത്, വിലവങ്കോട് മൂത്തോട്ട്കോണം സഹദേവന്-സുധ ദമ്പതികളുടെ മകനാണ്. ഭാര്യ സോണി. തിരുവനന്തപുരം വെള്ളറട സ്വദേശികളായിരുന്ന കുടുംബം കന്യാകുമാരിയിലേക്ക് താമസം മാറുകയായിരുന്നു.
കഴിഞ്ഞദിവസം രാവിലെ എട്ടുമണി വരെയും സ്പോണ്സറുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് ഫോണില്‍ പ്രതികരിക്കാതായപ്പോള്‍ സ്പോണ്സര് മുറിയില്‍ പോയി തട്ടി വിളിച്ചെങ്കിലും തുറക്കാത്തതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു.
പോലീസ് കതക് തകര്‍ത്ത് അകത്തു കടന്നപ്പോഴാണ് മരിച്ചു കിടക്കുന്നതായി കണ്ടത്. പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.






