ഭര്‍ത്താവിന്റെ മകന്റെ പീഡനം; ദായവധത്തിന് അനുമതി തേടി യുവതി

ലഖ്‌നൗ-ഭര്‍ത്താവിന്റെ മകനും മറ്റും മാസങ്ങളായി ലൈംഗികമായി പീഡിപ്പിക്കുകയാണെന്നും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിപ്പെട്ട് യുവതി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ചു. ദയാവധത്തിന് അനുമതി നല്‍കണമെന്നാണ് കത്തിലെ ആവശ്യം.

ഒക്ടോബര്‍ ഒമ്പതിന് പുരന്‍പൂര്‍ കോട്‌വാലി പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടും കോടതി ഉത്തരവുകള്‍ ഉണ്ടായിട്ടും കുറ്റാരോപിതരായ ആരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന്  കത്തില്‍ ചൂണ്ടിക്കാട്ടി.

തന്നെ കൊല്ലുമെന്ന് അവര്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും 30 കാരി കത്തില്‍ പറഞ്ഞു. ഇനിയും നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും  അതിനാല്‍ രാഷ്ട്രപതിയുടെ സമ്മതത്തോടെ ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു.  
മുന്‍ വിവാഹത്തിലെ ആറുവയസ്സായ കുട്ടിയോടും അമ്മയോടുമൊപ്പം ബറേലിയിലാണ് യുവതി  താമസിക്കുന്നത്.
കേസില്‍ സമഗ്രമായ അന്വേഷണം നടത്തുകയാണെന്നും  ഉടന്‍ പൂര്‍ത്തിയാക്കി ഉചിതമായ നടപടി സ്വീകരിക്കുമെന്നും  പോലീസ് സൂപ്രണ്ട് ദിനേശ് കുമാര്‍ പ്രഭു പറഞ്ഞു.
വിവാഹമോചനത്തിന് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ചണ്ഡീഗഢില്‍ നിന്നുള്ള 55 വയസ്സായ കര്‍ഷകനെ വിവാഹം ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഭര്‍ത്താവിന്റെ മകന്‍ ലൈംഗികാതിക്രമം തുടരുകയാണ്.
പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് ആരോടും പരാതിപ്പെടാതിരുന്നത്.  
ജൂലൈ 18 ന് ഭര്‍ത്താവിന്റെ ബന്ധവും രണ്ട് സഹജോലിക്കാരും ഫാം ഹൗസില്‍ വെച്ച് ബലാത്സംഗം ചെയ്തതായും യുവതി പറഞ്ഞു. പോലീസിനും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും രേഖാമൂലം പരാതി നല്‍കിയെങ്കിലും അവര്‍ അവഗണിച്ചു.
നീതിക്കായി കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ ജഡ്ജി പോലീസിനോട് ഉത്തരവിട്ടത്.

 

Latest News