എല്‍ഇഡി സ്‌ക്രീനിലെ  നീല വെളിച്ചത്തെ കരുതിയിരിക്കുക 

എല്‍ഇഡി സ്‌ക്രീനുകളില്‍ നിന്ന് പുറത്ത് വിരുന്ന നീല വെളിച്ചം അര്‍ബുദത്തിന് കാരണമാവുന്നുവെന്ന് പഠനം. കൃത്രിമമായി വരുന്ന വെളിച്ചവും അര്‍ബുദവും തമ്മില്‍ ബന്ധമുണ്ടെന്ന് ബ്രിട്ടനിലെ യൂനിവേഴ്‌സിറ്റി ഓഫ് എക്‌സച്ചറിലെയും ബാര്‍സലോന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഗ്ലോബല്‍ ഹെല്‍ത്തിലെയും ഗവേഷകര്‍ പറഞ്ഞു.ഇന്റര്‍നാഷണല്‍ സ്‌പേസ് സ്‌റ്റേഷന്‍ പകര്‍ത്തിയ ബാര്‍സലോനയിലെ മാഡ്രിഡിലെ തെരുവുവിളക്കുകളുടെ ചിത്രങ്ങള്‍ ഗവേഷകര്‍ പരിശോധിച്ചു. അതൊടൊപ്പം സ്‌പെയിനിലെ 20നും 85നുമിടയിലുള്ള 4,000 ആളുകളുടെ ആരോഗ്യത്തെ കുറിച്ചുള്ള വിവരങ്ങളും പരിശോധിച്ചു.പരിശോധനയില്‍ കൃത്രിമ പ്രകാശം ദര്‍ശിക്കുന്നവര്‍ക്ക് അര്‍ബുദത്തിന് സാധ്യതയുണ്ടെന്ന് കണ്ടെത്തി. എല്‍ഇഡി വെളിച്ചം ദര്‍ശിക്കുന്നത് ഉറക്കത്തെയും ഹോര്‍മോണുകളുടെ അളവിനെയും ബാധിക്കുമെന്ന് എന്‍വിയോണ്‍മെന്റ് ഹെല്‍ത്ത് പേര്‍സ്‌പെക്റ്റീവ് പുറത്തിറക്കിയ ജേണലില്‍ പറഞ്ഞിരുന്നു,

Latest News