Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാധ്യമങ്ങള്‍ കാരണം കുടുംബജീവിതം  രണ്ടാമതും തകര്‍ന്നുവെന്ന് ബാല

തൃശൂര്‍- കുടുംബജീവിതം രണ്ടാമതും തകര്‍ന്നുവെന്നും അതിനു കാരണം മാധ്യമങ്ങളെന്ന് നടന്‍ ബാല ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. തന്റെ ജീവിതത്തിലെ പ്രതിസന്ധികള്‍ക്ക് കാരണം മാധ്യമങ്ങളാണ്. കുടുംബജീവിതത്തില്‍ രണ്ടുപ്രാവശ്യം തോറ്റുപോയി. ഇപ്പോള്‍ തന്റെ കുറ്റമാണോ എന്ന് സ്വയം സംശയം തോന്നുന്നു. രണ്ടാമതും ഈ അവസ്ഥയില്‍ എത്തിച്ചതിന് മാധ്യമങ്ങള്‍ക്ക് നന്ദി.
ബാലയും ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ കുറച്ചുദിവസങ്ങളായി പ്രചരിച്ചിരുന്നു. കഴിഞ്ഞ സെപ്തംബറിലായിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹം. വിവാഹശേഷം സന്തോഷത്തോടെ ബാലയും എലിസബത്തും മാധ്യ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
            നടന്‍ ബാലയും ഭാര്യ എലിസബത്തും വഴിപിരിഞ്ഞെന്ന രീതിയിലുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. 
'ദാമ്പത്യ ജീവിതം ഒരു പ്രാവശ്യം പരാജയപ്പെട്ടാല്‍ ചിലപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കില്ല. എന്നാല്‍ രണ്ട് തവണ തോല്‍ക്കുമ്പോള്‍ നമുക്ക് തന്നെ നമ്മളെക്കുറിച്ച് ഒരു സംശയം വരും. ഇന്ന് എനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്. മാധ്യമങ്ങളോട് വളരെയേറെ നന്ദി പറയുന്നു. രണ്ടാമതും ഈയവസ്ഥയില്‍ എത്തിച്ചതിന്. ഒരു കാര്യം പറയാം. എന്നേക്കാളും നല്ല വ്യക്തിയാണ് അവര്‍. ഒരു ഡോക്ടറാണ്. അവര്‍ക്കൊരു മനസമാധാനം കൊടുക്കണം. ഒരു സ്ത്രീയാണ്. ഞാന്‍ മാറിക്കൊള്ളാം. ഭയങ്കര വേദനാജനകമാണ്. ഇന്നലെ ഞാന്‍ കണ്ടിരുന്നു. എനിക്ക് നാവ് ഉണ്ട്. സംസാരിച്ചാല്‍ ശരിയാകില്ല. എന്നെ നിര്‍ബന്ധിക്കരുത്. വളരെ നന്ദിയുണ്ട്.' - ബാല പറഞ്ഞു.
വീഡിയോയുടെ അവസാനം എലിസബത്തിനൊപ്പമുള്ള ചിത്രങ്ങളും നടന്‍ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ബാലയും എലിസബത്തും വിവാഹിതരായത്. നടന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഗായിക അമൃത സുരേഷിനെയാണ് താരം ആദ്യം വിവാഹം കഴിച്ചത്. ആ ബന്ധത്തില്‍ ഒരു മകളുണ്ട്. അമൃത പിന്നീട് ഗോപി സുന്ദറിനെ തന്റെ ലിവ് ഇന്‍ പങ്കാളിയാക്കി.

Latest News